ഇടുക്കി: ഇരട്ടക്കണ്മണികളെ കണ്ണുനിറയെ കാണാന്‍ കഴിയാതെ അമ്മ കോവിഡിന് കീഴടങ്ങി. മുള്ളരിങ്ങാട് കിഴക്കേക്കരയില്‍ സിജുവിന്റെ ഭാര്യ കൃഷ്ണേന്ദു ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ഇരട്ടക്കുട്ടികള്‍ക്ക് ജന്മനല്കിയതിന് പിന്നാലെയാണ് യുവതി മരിച്ചത്.
വെള്ളിയാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജിലായിരുന്നു കൃഷ്ണേന്ദുവിന്റെ പ്രസവം. ശനിയാഴ്ച ഇതേ ആശുപത്രിയില്‍വെച്ചായിരുന്നു മരണവും. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കൃഷ്ണേന്ദുവിനെ വെള്ളിയാഴ്ച മുള്ളരിങ്ങാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
ഇവിടെനിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ചു. പരിശോധനയില്‍ കോവിഡാണെന്ന് തിരിച്ചറിഞ്ഞു. അപ്പോഴേക്കും ന്യൂമോണിയ ഗുരുതരമായി ബാധിച്ചിരുന്നു. കുട്ടികളെ പുറത്തെടുത്തില്ലെങ്കില്‍ അപകടമാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച തന്നെ ശസ്ത്രക്രിയ നടത്തി.
ഒന്‍പതുമാസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികള്‍ക്ക് കൃഷ്ണേന്ദു ജന്മംനല്കി. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് കൃഷ്ണേന്ദു മരിച്ചത്.സിജുവിന്റെയും കൃഷ്ണേന്ദുവിന്റെയും വിവാഹം കഴിഞ്ഞിട്ട് ഒരുവര്‍ഷം തികയുന്നതേയുള്ളൂ. ഒക്ടോബര്‍ പത്തിനായിരുന്നു പ്രസവത്തീയതി നിശ്ചയിച്ചിരുന്നത്. കൃഷ്ണേന്ദുവിന്റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബം.