തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കും. പ്രൈമറി ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് തുടങ്ങുക. ഇതിനായുള്ള മുന്നൊരുക്കം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് അവലോകന യോഗത്തില്‍ നിര്‍ദേശം നല്കി.
വിശദാംശംങ്ങള്‍ വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍ കൂടിയാലോചിച്ച് തീരുമാനിക്കും. കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം മാസ്കുകള്‍ തയാറാക്കും. സ്കൂളുകളിലും മാസ്ക് കരുതണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി 708, വയനാട് 452, കാസര്‍ഗോഡ് 363 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.