പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയില്‍ പരിഹസവുമായി സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്. മയക്കുമരുന്നും കഞ്ചാവും മറ്റും ഉപയോഗിക്കുന്നവര്‍ കഴിവതും സ്വന്തം മതത്തില്പ്പെട്ടരില് നിന്ന് തന്നെ വാങ്ങി ഉപയോഗിക്കേണ്ടതാണെന്ന് സന്ദീപാനന്ദഗിരി ട്രോള്‍ രൂപേണ കുറിച്ചു.
സാമൂദായി ദ്രുവീകരണത്തിന്റെയും മതസ്പര്‍ദ്ധയും വളര്‍ത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്ന വൈദികന്റെ സന്ദേശം മറ്റൊരു പോസ്റ്റില്‍ സന്ദീപാനന്ദഗിരി മറ്റൊരു പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പ്;
‘മയക്കുമരുന്നും കഞ്ചാവും മറ്റും ഉപയോഗിക്കുന്നവര്‍ കഴിവതും സ്വന്തം മതത്തില്പ്പെട്ടരില് നിന്ന് തന്നെ വാങ്ങി ഉപയോഗിക്കേണ്ടതാണ്. മറ്റു മതക്കാരുടെ കൈയ്യീന്ന് വാങ്ങി വെറുതെ വര്‍ഗീയ പ്രശ്നം ഉണ്ടാക്കരുത്.’