തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ മലമ്പാമ്പിനെ മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. സംസ്ഥാനപാതയോരത്ത് വാഴക്കോട് ജംഗ്ഷനിലാണ് പാമ്പിലെ പ്ലാസ്റ്റിക് കയറില്‍ കുരുക്കി മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഏഴടിയിലധികം നീളമുള്ളതാണ് പാമ്പ്.
വാഴക്കോട് ജങ്ഷനിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിന് സമീപമുള്ള തണല്മരത്തിന് താഴെയാണ് പ്ലാസ്റ്റിക് കയര്‍ കൊണ്ട് വരിഞ്ഞ് മുറുകിയ നിലയില്‍ മലമ്പാമ്പിനെ കണ്ടത്. ഓട്ടോ ഡ്രൈവര്മാറാണ് പാമ്പിനോടുള്ള ക്രൂരത ആദ്യം കണ്ടത്.
തുടര്‍ന്ന് ഓട്ടോഡ്രൈവര്‍മാര്‍ ഇടപെട്ട് വന്യജീവിസംരക്ഷണപ്രവര്ത്തകനും എസ്പിസിഎ അംഗവുമായ കെഎം അബ്ദുള്‍ സലാമിനെ വിളിച്ചുവരുത്തി. പിന്നാലെ വനപാലകരും സ്ഥലത്ത് എത്തി. അവശനിലയിലായിരുന്ന പാമ്പിനെ അകമലയിലുളള വനം വെറ്ററിനറി ക്ലിനിക്കിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.