ആറന്മുള: പള്ളിയോടത്തില്‍ ഷൂസിട്ട് കയറി ഫോട്ടോയെടുത്തത് നിയമലംഘനമെന്ന് പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെഎസ് രാജന്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍, ഇതിന്റെ പേരില്‍ ഫോട്ടോയെടുത്ത നിമിഷയെ അധിക്ഷേപിക്കുന്നതിനോട് യോജിപ്പില്ല. അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നതായി രാജന് കൂട്ടിച്ചേര്‍ത്തു. പള്ളിയോടത്തില്‍ കയറി ഫോട്ടോയെടുത്തത് അറിവില്ലായ്മ മൂലം സംഭവിച്ചതാണെന്ന് നിമിഷ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ആചാരങ്ങള്‍ ലംഘിക്കണമെന്ന് വിചാരിച്ചിട്ടില്ല. സംഭവത്തില്‍ വിശ്വാസികള്‍ക്കുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നതായും നിമിഷ പറഞ്ഞിരുന്നു. ചിത്രം സോഷ്യല്‍ മീഡിയില്‍ നിന്ന് പിന്‍വലിച്ചിക്കുകയും ചെയ്തു.