കൊല്ലം: കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടത്താനം സ്വദേശി കാവ്യാ മോഹനാണ് മരിച്ചത്. പട്ടത്താനം കലാവേദി വായനശാലയ്ക്കു സമീപം വടക്കേവിള നഗര്‍ കൈലാസത്തില്‍ മോഹനന്റെയും സീനയുടെയും മകളാണ് കാവ്യ.
കാവ്യയെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് വീട്ടിലെ കിടപ്പുമുറിയ്ക്ക് സമീപമുള്ള ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ബന്ധുക്കള്‍ ചേര്‍ന്ന് അയത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അന്വേഷണം തുടങ്ങിയതായി ഇരവിപുരം പൊലീസ് അറിയിച്ചു.