കണ്ണൂര്‍: കളക്ടര്‍ ടി.വി.സുഭാഷ് വിവാഹിതനായി. കണ്ണൂര്‍ ജില്ലയിലെ മൗവ്വഞ്ചേരി സ്വദേശിനിയായ ഡോ. കെ.വി.ശ്രുതിയാണ് വധു. കോവിഡ് കാലമായതിനാല്‍ ലളിതമായ ചടങ്ങുകളോടെ കണ്ണൂര്‍ പയ്യാമ്പലം മാസ്കോട്ട് ഹോട്ടലിലായിരുന്നു വിവാഹം.
സ്ഥലംമാറി പോകും മുമ്പെയാണ് കളക്ടര്‍ ടിവി സുഭാഷ് കണ്ണൂരിന്റെ മരുമകനായത്. മൗവ്വഞ്ചേരി ‘സാത്വിക’ത്തില്‍ ഷൈലജയുടെയും പരേതനായ വത്സരാജിന്റെയും മകളാണ് കോഴിക്കോട് സിഡബ്ല്യുആര്‍ഡിഎമ്മിലെ സയന്റിസ്റ്റായ ഡോക്ടര്‍ ശ്രുതി.
തൃശ്ശൂര്‍ ചേവൂരിലെ വേലായുധന്-സുഭദ്ര ദമ്പതിമാരുടെ മകനാണ് ടി.വി.സുഭാഷ്. തൃശ്ശൂര്‍ സ്വദേശിയായ ടി.വി.സുഭാഷ് ഗായകനും കൂടിയാണ്. പി.ആര്.ഡി. ഡയറക്ടറായിരുന്ന സുഭാഷ് 2019-ലാണ് കണ്ണൂര്‍ കളക്ടറായി ചുമതലയേറ്റത്. കൃഷിവകുപ്പ് ഡയരക്ടറായിട്ടാണ് പുതിയ ചുമതല.