തിരുവനന്തപുരം: കേരളത്തിലെ കുട്ടികളില്‍ ലഹരിയുടെ ഉപയോഗം കൂടി വരുന്നതിന് കാരണം വര്‍ധിച്ചു വരുന്ന മാനസിക സംഘര്‍ഷമാണെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ‘ഹ്യുമാനിറ്റി ട്രസ്സ്റ്റ് ഓഫ് ഇന്ത്യയുടെ ലെറ്റസ് ടോക്ക് സ്റ്റുഡന്‍സ് സപ്പോര്‍ട്ട്’ പദ്ധതിയുടെ ഭാഗമായി വിഎസ്എസ്സി സ്കൂളില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്പതു ശതമാനം മാര്‍ക്ക് വാങ്ങാന്‍ മാത്രം കഴിയുന്ന കുട്ടിയെ നൂറ് ശതമാനത്തിലെത്തിക്കാന്‍ രക്ഷിതാക്കള്‍ കൊടുക്കുന്ന അമിത സംഘര്‍ഷവും ഡോക്ടറും എഞ്ചിനീയറുമാക്കാനുള്ള ആവേശവും കുട്ടികള്‍ക്ക് താങ്ങാവുന്നതിനപ്പുറമാണെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. മാത്രമല്ല, ഹോബി അടിസ്ഥാനമാക്കി തൊഴില്‍ മേഖല തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതമെന്ന് അദ്ദേഹം കുട്ടികള്‍ക്ക് ഉപദേശം നല്കി.