മാന്നാര്‍: ബേക്കറിയിലെ ജീവനക്കാരന് കൊവിഡ് ബാധയേറ്റത് മറച്ചുവെച്ച് തുറന്നു പ്രവര്‍ത്തിച്ച ബേക്കറി ആരോഗ്യവകുപ്പ് അടപ്പിച്ചു. പരുമല ജംഗ്ഷന് വടക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ബേക്കറിയിലെ ജീവനക്കാരനാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
പിന്നീട്, രോഗവിവരം മറച്ചുവെച്ച് വ്യാപാരം നടത്തുന്നതായി ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാന്നാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സാബു സുഗതന്റെ നിര്‍ദ്ദേശ പ്രകാരം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റെജി ഡെയിന്സിയുടെ നേതൃത്വത്തില്‍ എംപി സുരേഷ് കുമാര്‍, അബു ഭാസ്ക്കര്‍ എന്നിവരെത്തി ബേക്കറി അടപ്പിക്കുകയായിരുന്നു.
അതേസമയം, മാന്നാര്‍ പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കി.