മുംബൈ: നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയില്‍ നിന്നും നടി ശില്പ ഷെട്ടി വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ് കുന്ദ്രയുടെ നീലചിത്ര നിര്‍മാണത്തെക്കുറിച്ച് നടിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് വിവരം. അതിനാല്‍ തന്നെ അറസ്റ്റ് വലിയ ആഘാതമുണ്ടാക്കി.
രാജ് കുന്ദ്രയുടെ അറസ്റ്റ് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ശില്പ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ, രാജ് കുന്ദ്രയില്‍ നിന്ന് ജീവനാംശമോ സ്വത്തുക്കളോ വാങ്ങിക്കാന്‍ നടിക്ക് താല്പര്യമില്ലെന്നും ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ് കുന്ദ്രെ അധാര്‍മികമായി ഉണ്ടാക്കിയ പണം കൊണ്ട് ഇത്രയും കാലം ആര്‍ഭാടമായി ജീവിച്ചതില്‍ നടിക്ക് കുറ്റബോധമുണ്ടെന്നും നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
രാജ് കുന്ദ്രെയുടെ വീട്ടില്‍ നിന്നും കഴിയുന്നതും വേഗം മാറിത്താമസിക്കാനാണ് ശില്പ ആഗ്രഹിക്കുന്നത്. ജോലിക്ക് വേണ്ടി കരണ്‍ ജോഹര്‍ അടക്കം മറ്റ് പല സംവിധായകരേയും നടി സമീപിച്ചിട്ടുണ്ട്. അനുരാഗ് ബസു, പ്രിയദര്ശന് എന്നിവരുെട അടുത്ത പടത്തില്‍ ശില്പ അഭിനയിക്കുമെന്നാണ് സൂചന. വിവാഹമോചനത്തിന്റെ പേരില്‍ ജീവനാംശം വാങ്ങാന്‍ ശില്പ ആഗ്രഹിക്കുന്നില്ല. സൂപര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയില്‍ ജഡ്ജ് ആയും ശില്‍പയെത്തുന്നുണ്ട്.