ചാലക്കുടി: കലാഭവന്‍ മണിയുടെ സ്മാരകം കൂടുതല്‍ സൗകര്യങ്ങളോടെ ശ്രദ്ധേയമായ രീതിയില്‍ നിര്‍മിക്കാന്‍ കൂടുതല്‍ സ്ഥലം വേണമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. ചാലക്കുടി റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം ഉന്നയിച്ചത്.
എന്നാല്‍ നഗരസഭ ഈ ആവശ്യത്തോട് യോജിപ്പ് അറിയിച്ചിട്ടില്ല. സബ് ട്രഷറിക്ക് എതിര്‍വശം പഴയ സ്കൂള്‍ ഗ്രൗണ്ടില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലത്ത് 24 സെന്റോളമാണ് ഇപ്പോള്‍ സ്മാരക നിര്‍മാണത്തിന് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്.
ഓഡിറ്റോറിയവും മറ്റും നിര്‍മിക്കുമ്പോള്‍ കാര്‍ പാര്‍ക്കിങ്ങും മറ്റും ബുദ്ധിമുട്ടാകും. അതിനാല്‍ അതിനോട് ചേര്‍ന്നു കിടക്കുന്ന 15 സെന്റ് സ്ഥലം കൂടി നഗരസഭ നല്‍കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.