പരവൂര്‍: കാര്‍ അടിച്ചുപൊട്ടിച്ചു, ഇരുമ്പുവടികൊണ്ട് അടിച്ചു, ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെ സദാചാരഗുണ്ടാ ആക്രമണം. കൊല്ലം പരവൂര്‍ തെക്കുംഭാഗം ബീച്ചിലാണു സംഭവം നടന്നത്. കാറിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഷംലയ്ക്കും മകന് സാലുവിനും നേരെ സദാചാര ഗുണ്ടാആക്രമണം നടന്നത്.
പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പരവൂര്‍ ബീച്ചില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ ആശിഷ് എന്നയാളാണെന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ ഒളിവിലാണ്. ആശുപത്രിയില്‍ പോയി മടങ്ങി വരവെയാണ് അമ്മയ്ക്കും മകനും നേരെ ആക്രമണം.
തിങ്കളാഴ്ച വൈകട്ടായിരുന്നു സംഭവം. ”ഒരു അമ്മയ്ക്കും മകനും സമൂഹത്തില്‍ ഇറങ്ങി നടക്കാന്‍ സാധിക്കാത്ത കാലമാണോ ഇത് ? എന്റെ മകനൊപ്പമാണ് ഞാന്‍ പോയത്. അയാള്‍ മകനെ മര്‍ദിക്കുന്നത് കണ്ടാണ് കാറില്‍ നിന്നു ഞാന്‍ ഇറങ്ങിയത്. ഈ സമയം അതുവഴി പോയ ആളുകള്‍ വാഹനം നിര്‍ത്തിയതല്ലാതെ ഇടപെട്ടില്ല.”- ഷംല പറയുന്നു.
” നാട്ടുകാരല്ല. അയാളുമായി ഒരു മുന്‍ വൈരാഗ്യവുമില്ല. ഒരു മകന്റെ മുന്നില്‍ വച്ച് ഒരമ്മയെ പറയാന്‍ പാടില്ലാത്ത അസഭ്യമാണ് അയാള്‍ പറഞ്ഞത്. പ്രശ്നം ഉണ്ടാക്കേണ്ടെന്നു കരുതി ഞങ്ങള്‍ മടങ്ങാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പിന്നാലെ എത്തി കാറിന്റെ മുന്‍ഭാഗത്തെ ചില്ല് അടിച്ചു തകര്‍ത്തു. വിശന്നിട്ടാണ് ഞങ്ങള്‍ അവിടെ വച്ചു ആഹാരം കഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഭക്ഷണം പോലും കഴിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. ”- ഷംല കൂട്ടിച്ചേര്‍ത്തു.
”ഭര്‍ത്താവ് ജോലിസംബന്ധമായ ആവശ്യത്തിനു മറ്റൊരു സ്ഥലത്താണ്. എന്റെ ചികിത്സയുടെ കാര്യങ്ങള്‍ക്ക് എന്റെ മകനാണ് കൊണ്ടുപോകുന്നത്. വനിതാ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കും. ഞങ്ങള്‍ക്ക് നീതി ലഭിക്കണം. ഇനി ഒരമ്മയ്ക്കും മകനും ഈ ഗതി ഉണ്ടാവരുത്” സദാാചാര ഗുണ്ടായിസത്തിന് ഇരയായ ഷംല പറയുന്നു.
<