കുമളി: കമിതാക്കളെ വിഷം ഉള്ളില്‍ചെന്നു മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ജില്ലയിലാണ് സംഭവം. കുമളി അട്ടപ്പള്ളം സ്വദേശി കുമ്പന്താനം ധനീഷ് (24) പുറ്റടി രഞ്ജിത്ത് ഭവനില്‍ അഭിരാമി (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ടൗണിലെ ലോഡ്ജിലെ മുറിയിലാണ് കമിതാക്കളെ വിഷം ഉള്ളില്‍ചെന്നു മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ അഭിരാമി തിരിച്ചെത്താതെ വന്നതോടെയാണ് വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചത്.
ഇതിനിടെ തങ്ങള്‍ ജീവനൊടുക്കാന്‍ പോകുന്നു എന്ന സന്ദേശം ധനീഷ് തന്റെ സുഹൃത്തുകളില്‍ ചിലര്‍ക്ക് കൈമാറിയിരുന്നു. സുഹൃത്തുക്കളില്‍ ഒരാള്‍ ഈ വിവരം പോലീസിനെയും വീട്ടുകാരെയും വിളിച്ചറിയിച്ചു. ഇതോടെ കുമളിയിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരെയും ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.