ആലുവ: പഴം പൊരി കഴിക്കുന്നതിനിടയില്‍ തൊണ്ടയില്‍ കുടുങ്ങി, 53കാരന് ഹൃദയാഘാതം മൂലം മരിച്ചു. ആലുവ തോട്ടക്കാട്ടുകര പാനികുളങ്ങര വീട്ടില്‍ പരേതനായ റിട്ട. ക്യാപ്റ്റന്‍ ജോസഫിന്റെ മകന് ഡോയിഡാണ് (53) മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചക്ക് 12.30ഓടെയായിരുന്നു സംഭവം.
വീട്ടില്‍ നിന്നും പഴംപൊരി കഴിക്കുന്നതിനിടെ ഡോയിഡിന് ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു. പഴംപൊരി തൊണ്ടയില്‍ കുടുങ്ങിയതാണെന്ന സംശയത്താല്‍ ബന്ധുക്കള്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ ആലുവ നജാത്ത് ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഭാര്യ: ഷൈജ. മക്കള്‍: ഡൊമിനിക്, ആന്റണി.