തിരുവനന്തപുരം: കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഞായറാഴ്ചകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. 24ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ ഞായറാഴ്ച മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും.
സ്വാതന്ത്ര്യദിനവും ഓണവും കണക്കിലെടുത്ത് കഴിഞ്ഞ ആഴ്ചകളില്‍ ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കിയിരുന്നു. ഓണത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വീണ്ടും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തുന്നത് കൂടി കണക്കിലെടുത്താണ് നിയന്ത്രണം കടുപ്പിക്കാന്‍ തീരുമാനം എടുത്തത്.
കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ 30,000ന് മുകളിലാണ്. ടിപിആറും കൂടിയിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ പൊതുഗതാഗതം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയന്ത്രണമുണ്ടാകും.