സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ് ശശി തരൂര്‍ എംപിയുടെ ഒരു ചിത്രം. തറവാട്ട് വീടിന് സമീപത്തെ എലവഞ്ചേരി ഭഗവതി ക്ഷേത്രത്തില്‍ നിറമാല കഴിച്ച ശശി തരൂരിന്റെ ചിത്രമാണ് സൈബറിടത്ത് തരംഗമാകുന്നത്. തേങ്ങയുടച്ച് നാഗദൈവങ്ങളോട് പ്രാര്‍ത്ഥിക്കുന്നതിന്റെയും ചിത്രങ്ങളും ചര്‍ച്ചയാവുകയാണ്.
ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് ശശി തരൂര്‍ എംപി തേങ്ങ ഉടയ്ക്കുന്നതാണ്. വെള്ള മുണ്ടും മഞ്ഞ സില്‍ക്ക് കുര്‍ത്തയും ധരിച്ചെത്തിയ ശശീ തരൂരിന്റെ ‘തേങ്ങയടി’ ആരായാലും നോക്കിപോകുമെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന കുറിപ്പുകള്‍. ചിത്രം ട്രോളന്മാരും ഏറ്റെടുത്തുകഴിഞ്ഞു.
തറവാട്ട് വീടിന് സമീപത്തെ എലവഞ്ചേരി ഭഗവതി ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കാനായി തയ്യാറെടുക്കുന്ന ശശീ തരൂര്‍ എം പിയുടെ ചിത്രമാണ് വ്യാപകമായ ട്രോളുകള്‍ക്ക് കാരണമായത്. ചായ അടിക്കുന്നതും പലരെയും ഇടിച്ചിടുന്നതും തുടങ്ങി നിരവധി ഇടത്താണ് ശശി തരൂരിന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഓണം ഇത്തവണ കേരളത്തില്‍ ആഘോഷിക്കുന്ന ശശി തരൂര്‍ എംപിയുടെ ചിത്രങ്ങളും വീഡിയോയും നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.