സുല്‍ത്താന്‍ ബത്തേരി: ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. 41കാരിയായ ഷിനിയാണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷിനി മരിച്ചത്.
സംഭവത്തില്‍ ഭര്‍ത്താവ് ഓടപ്പള്ളം പ്ലാക്കാട്ട് ഉണ്ണികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ഉണ്ണികൃഷ്ണന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് ഷിനി പൊലീസിന് മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭം. ഉച്ചക്ക് രണ്ടരയോടെ ഉണ്ണികൃഷ്ണന് ഷിനിയെ തീകൊളുത്തി. അതുവഴി വന്നയാളാണ് തീപിടിച്ച് ഓടുന്ന ഷിനിയെ കണ്ടത്. തീ കെടുത്തി ഉടന്‍ ബത്തേരിയിലെ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു, ഒടുവില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.