കണ്ണൂര്‍ : ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയ്ക്ക് നേരെ വധഭീഷണി. മലബാര്‍ കലാപം നയിച്ച വാരിയം കുന്നനെ കേരളത്തിലെ ആദ്യ താലിബാന് തലവന്‍ എന്ന് വിളിച്ചതിന് പിന്നാലെയാണ് എപി അബ്ദുള്ളക്കുട്ടിക്ക് നേരെ വധഭീഷണി ഉയര്‍ന്നത്.
സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അബ്ദുള്ളക്കുട്ടിയെ കൊലപ്പെടുത്തണമെന്ന് ഒരാള്‍ പറയുന്നത്. അതേസമയം അബ്ദുള്ളക്കുട്ടിക്ക് നേരെ വധഭീഷണി മുഴക്കിയിരിക്കുന്നത് ആരാണെന്ന് വ്യക്തമായിട്ടില്ല. ക്രൂരമായി കൊലപ്പെടുത്തുമെന്നാണ് ഭീഷണി.
അവസരം വന്നാല്‍ താന്‍ തന്നെ അബ്ദുള്ളക്കുട്ടിയുടെ കഴുത്തറക്കുമെന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്. അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് അബ്ദുള്ളക്കുട്ടി രംഗത്തെത്തി. സംഭവം ഗൗരവമുള്ളതെന്നും അന്വേഷിക്കണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.