കൊല്ലം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ജീവനൊടുക്കി. കൈതക്കോട് കല്ലു സൗണ്ട് ഉടമ സുമേഷ് ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്നാണ് വിവരം.
ഇതോടെ സംസ്ഥാനത്ത് ഈ മേഖലയില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഇതോടെ ഏഴായി ഉയര്‍ന്നു. കഴിഞ്ഞ ലോക്ക്ഡൗണിന് മുമ്പ് ഭാര്യയുടെയും തന്റെയും പേരിലുള്ള വസ്തുവകകള്‍ പണയപ്പെടുത്തി രണ്ട് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് സുമേഷ് കല്ലു സൗണ്ട്സ് എന്ന പേരില്‍ സ്വന്തമായി സ്ഥാപനം തുടങ്ങിയത്. എന്നാല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് പൊതുപരിപാടികള്‍ നിലച്ചതോടെ വരുമാനം കുറഞ്ഞു.
ഒടുവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടേണ്ടിവന്നതോടെ സുമേഷ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. സമീപവാസികളില്‍നിന്ന് കടംവാങ്ങിയ പണവും തിരിച്ചുകൊടുക്കാന്‍ കഴിയാത്ത സ്ഥിതിയിലെത്തി. ഇതാണ് ജീവനൊടുക്കാന്‍ ഇടയാക്കിയത്.