കോഴിക്കോട്: വര്‍ക്ക് ഷോപ്പ് ഉടമയെ മര്‍ദിച്ച് എട്ടംഗ സംഘം. കോഴിക്കോട് മുക്കത്താണ് സംഭവം. കൊടിയത്തൂര്‍ സ്വദേശി റുജിഷ് റഹ്മാനാണ് മര്‍ദനമേറ്റത്. ബുള്ളറ്റ് കഴുകി നല്കാന് വൈകിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ എട്ടംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വര്‍ക്ക് ഷോപ്പിലെ ജീവനക്കാര്‍ പറയുന്നത്.
ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. റുജീഷിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 90 ഗാരേജ് എന്ന സ്ഥാപനം നടത്തുകയാണ് റുജീഷ്. കഴിഞ്ഞ ദിവസം ബുള്ളറ്റ് ബൈക്ക് കഴുകി നല്കാന് വൈകിപ്പോയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ക്രൂരമായ മര്‍ദ്ദനമാണ് റുജീഷിന് ഏല്‍ക്കേണ്ടി വന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് റുജീഷിന്റെ തീരുമാനം. നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസും അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.