ഓച്ചിറ : വിവാഹത്തിന്റെ തലേ ദിവസം ബലാത്സംഗം കേസില്‍ യുവാവ് അറസ്റ്റില്‍. തഴവ മണപ്പള്ളി വടക്ക് വിശാല്‍ ഭവനത്തില്‍ ദയാല്‍ (34) ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്കി വീട്ടമ്മയെ നാല് വര്‍ഷത്തോളം പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.
ഓച്ചിറ പൊലീസാണ് അറസ്റ്റ് ചെയ്തത്. മുംബൈയിലുള്ള യുവതിയുമായി ഇയാളുടെ വിവാഹം ഉറപ്പിക്കുകയും വെള്ളിയാഴ്ച കായംകുളത്തെ ഓഡിറ്റോറിയത്തില്‍വെച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തതോടെ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിവാഹം കഴിക്കുമെന്ന് പറഞ്ഞ് ദയാല്‍ നാല് വര്‍ഷത്തോളം ഇവരെ പീഡിപ്പിച്ചുവെന്നാണ് പരാതി. പൊലീസ് ഇന്‍സ്പെക്ടര്‍ പി. വിനോദ്, എസ്.ഐ നിയാസ്, പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ ഹരിലാല്‍, രഞ്ജിത്ത്, കനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.