തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി പ്രമുഖ വ്യവസായിയും ആര്‍പി ഗ്രൂപ്പ് ഉടമയുമായ രവി പിള്ള. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്കി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നേരിട്ടെത്തിയാണ് രവി പിള്ള ചെക്ക് കൈമാറിയത്.
നേരത്തെ, ബിആര്ഷെട്ടി, എംഎയൂസഫലി തുടങ്ങിയ വ്യവസായ പ്രമുഖരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.