തിരുവല്ല: 45 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി മലയാളി അന്തരിച്ചു. തിരുവല്ല കാവുങ്കല്‍ പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് മത്തായി (കൊച്ചുകുഞ്ഞ്- 67)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വര്‍ഷങ്ങളോളം മരുഭൂമിയില്‍ ജോലി ചെയ്ത ഗീവര്‍ഗീസ് തന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് വിശ്രമജീവിതം നയിക്കാനാണ് നാട്ടിലേക്ക് തിരിച്ചത്. എന്നാല്‍ വള്ളംകുളത്തെ സ്വന്തം വീട്ടിലെത്തും മുന്‍പേ മരണം അദ്ദേഹത്തെ കൊണ്ടുപോയി. പരുമല ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാകാനിരിക്കുകയായിരുന്നു.
ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയതിനു ശേഷം എടത്വയിലെ ബന്ധുവീട്ടില്‍ ഉച്ചയോടെ എത്തിയപ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ഗതാഗതവുമായി ബന്ധപ്പെട്ടാണു ദുബായില്‍ പ്രവര്‍ത്തിച്ചിരുന്നത്. സംസ്കാരം നാളെ മൂന്നിന് വള്ളംകുളം ഐപിസി ഹെബ്രോന്‍ ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: മറിയക്കുട്ടി. മക്കള്‍: ഷിജോ (സിഗ്ന ഇന്‍ഷുറന്‍സ്, ദുബായ്), ഷീന (ഷാര്‍ജ സര്‍ക്കാര്‍ സര്‍വീസ്)