അമ്പലപ്പുഴ: 27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രാമചന്ദ്രനും ഷൈലമ്മയ്ക്കും കുഞ്ഞു പിറന്നു. അതും ഇരട്ടക്കുട്ടികള്‍. ഇതോടെ സന്തോഷത്തിലാറാടുകയാണ് കുടുംബം. രാമചന്ദ്രനും (60)ഷൈലമ്മയ്ക്കും(55)മാണ് നാളുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് രണ്ട് കണ്മണികളെ ലഭിച്ചത്.
കഴിഞ്ഞ ദിവസം പേരീടില്‍ ചടങ്ങ് നടന്നു. പെണ്‍കുഞ്ഞിനും റാംഷെയെന്നു ആണ്‍കുഞ്ഞിനു റാം ചന്ദ് എന്നും പേരിട്ടു. കഴിഞ്ഞ മാസം 20ന് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. 1994 ജൂലൈ ആറിനായിരുന്നു രാമചന്ദ്രന്റെയും ഷൈലമ്മയുടെയും വിവാഹം. ഒട്ടേറെ ചികിത്സയ്ക്കു ശേഷം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയതോടെയാണ് ഇവരുടെ പ്രതീക്ഷയ്ക്ക് ചിറകു മുളച്ചത്.
ആശുപത്രിയോടു ചേര്‍ന്നു വാടക വീടെടുത്താണ് ചികിത്സ തുടര്‍ന്നത്. കുഞ്ഞുങ്ങളെ മാറി മാറി താലോലിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം ഇരുവരുടെയും മുഖത്ത് പ്രകടമാണ്. സര്‍ക്കാര്‍ പ്രസില്‍ ഫസ്റ്റ് ഗ്രേഡ് പ്രിന്ററായി വിരമിച്ച രാമചന്ദ്രന് വീടിനു സമീപം സ്റ്റേഷനറി കട നടത്തി വരികയാണ്.