തിരുവനന്തപുരം: കാലവര്‍ഷ കെടുതിയില്‍ നിന്ന് കേരളം കരകയറണമെങ്കില്‍ വേണ്ടത് ഒത്തൊരുമയും സാമ്പത്തിക സഹായവുമാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമാണ് കേരളത്തിലേയ്ക്ക് സഹായമെത്തുന്നത്. മലയാളം, തമിഴ് ചലച്ചിത്ര രംഗങ്ങളില്‍ നിന്നും താരങ്ങളില്‍ നിന്നും നിരവധി സഹായങ്ങളാണ് എത്തിയിട്ടുള്ളത്. അതിനു പുറമെ കര്‍ണാടക സര്‍ക്കാരും തമിഴനാട് സര്‍ക്കാരും കോടികള്‍ വാഗ്ദാനം ചെയ്തിരുന്നത്.
ഇവയില്‍ നിന്നും വ്യത്യസ്തരാണ് സര്‍ക്കാര്‍ ജീവനക്കാര്‍. ജനങ്ങള്‍ക്കായി രാവന്തിയോളം പണിയെടുക്കുന്ന ഇവരെ പലരും കാണുന്നില്ല. ജനങ്ങളാണ് മുഖ്യം എന്നു പറഞ്ഞ് കഷ്ടപ്പെടുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇവരാണ് കേരളത്തിന് തന്നെ മാതൃകയാകുന്നത്. വീട്ടില്‍ പോകാതെ ദിവസങ്ങളായി ഓഫീസില്‍ തങ്ങി ജോലി ചെയ്യുന്ന വില്ലേജ് ഓഫീസറായ മകനെ കാണാന്‍ അമ്മയെത്തിയതും വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. അതുപോലെ വിവാഹമടുത്തിട്ടും വീട്ടില്‍ പോകാതെ ജനങ്ങളുടെ ജീവനാണ് വലുതെന്ന് പറഞ്ഞ് ജോലി ചെയ്യുന്ന കര്‍മ്മനിരതയായിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് താരമാകുന്നത്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഉദ്യോഗസ്ഥ അഞ്ജലിയുടെ ആത്മാര്‍ത്ഥത വെളിപ്പെടുത്തിയത്. ഞായറാഴ്ചയാണ് അഞ്ജലിയുടെ വിവാഹം. ഒരുക്കങ്ങളും മറ്റുമായി ഒരുപാട് കാര്യങ്ങളുള്ളപ്പോള്‍ അതൊന്നും വകവെയ്ക്കാതെ അഞ്ജലി ദുരന്തനിവാരണ ഏകോപന സെല്ലില്‍ ജോലി ചെയ്യുകയാണ്. ജോലിയിലെ ആത്മാര്‍ത്ഥയ്ക്ക് കൈയ്യടിച്ച് നിരവധി പേര് രംഗത്തെത്തി. ആശംസാപ്രവാഹമാണ് അഞ്ജലിയ്ക്ക്.