കോഴിക്കോട്: ഭര്‍ത്താവിന്റെയും മകന്റെയും രോഗവസ്ഥയ്ക്ക് മുന്നില്‍ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുകയാണ് അനീഷബായ്. ഭര്‍ത്താവിന്റെ ചികിത്സയ്ക്കുമാത്രം വേണം നാല്‍പ്പതുലക്ഷം രൂപ, മകന് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ചേലന്നൂര്‍ സ്വദേശിനിയായ അനീഷ തകര്‍ന്ന അവസ്ഥയിലാണ്.
അടച്ചുറപ്പ് പോലുമില്ലാത്ത ഷെഡിലാണ് കുടുംബം കഴിയുന്നത്. ദുരിതങ്ങളുണ്ടെങ്കിലും ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്ന് ആഗ്രഹിച്ച ആളാണ് അനീഷബായി. അതുകൊണ്ടുതന്നെ ദുഖങ്ങളെല്ലാം അടച്ചുറപ്പില്ലാത്ത ഈ ഷെഡിനുള്ളില്‍ ഒതുക്കി വയ്ക്കാനേ ശ്രമിച്ചിട്ടുള്ളു.
ഭര്‍ത്താവ് ശ്യാമിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും അത് ജീവിതം കീഴ്മേല്‍ മറിക്കുമെന്ന് കരുതിയില്ല. ഒരു വര്ഷത്തിടയിലാണ് ശ്യാമിന് എഴുന്നേല്ക്കാന് കഴിയാതായത്. ഇപ്പോള്‍ കേള്‍വിയും നഷ്ടപ്പെട്ടു. വൃക്കയിലെ പോളിസിസ്റ്റാണ് ശ്യാമിന്റെ രോഗം. പത്ത് വയസുകാരനായ മകന് ആദിദേവും ഇതേ രോഗത്തിന്റെ പിടിയിലാണ്.
ശ്യാമിന് ജീവിതത്തിലേക്ക് തിരിച്ചു വരണമെങ്കില്‍ അടിയന്തരമായി വൃക്ക മാറ്റി വയ്ക്കണം. പക്ഷെ ദാതാവിനെ ലഭിച്ചിട്ടില്ല. കൂടെ സര്‍ജറിയ്ക്കുള്ള നാല്പത് ലക്ഷം രൂപയും കണ്ടെത്തണം. മകനുള്ള മരുന്നും മുടക്കാനാകില്ല. കുടുംബത്തിന്റ അവസ്ഥ കാരണം സ്വകാര്യസ്ഥാപനത്തിലെ ചെറു ജോലിയും അനീഷബായിക്ക് ഉപേക്ഷിച്ചേ മതിയാകു. സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.