തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി ജീവനൊടുക്കി. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. പാറശ്ശാല ചൂരക്കുഴി മേക്കുംകര പുത്തന്‍ വീട്ടില്‍ ഷാജിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ നാട്ടുകാരാണ് ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനു പിന്നിലെ ഹൂക്കില്‍ തൂങ്ങി നില്ക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഏപ്രില്‍ 15 നാണ് ഇയാള്‍ തന്റെ ഭാര്യ മീനയെ വെട്ടിക്കൊന്നത്. റിമാന്‍ഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി തൂങ്ങി മരിക്കുകയായിരുന്നു. പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
മദ്യപിക്കാനായി കാശ് കൊടുക്കാത്തതിനാണ് ഷാജി ഭാര്യയെ വെട്ടിക്കൊന്നത്. ഇവര്‍ക്ക് രണ്ട് ആണ്മക്കളാണ്. മീനയുടെ അമ്മയുടെ ഒപ്പമാണ് മക്കള്‍ താമസിക്കുന്നത്.