തിരുവനന്തപുരം: എന്‍കെ പ്രേമചന്ദ്രന് എംപിക്ക് ഭീഷണി സന്ദേശം. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായം പ്രകടനം നടത്തിയതിന് പിന്നാലെയാണ് സന്ദേശമെത്തിയത്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എംപി ഡിജിപിക്ക് പരാതി കൈമാറിയിട്ടുണ്ട്.
നിനക്ക് പറ്റിയ സ്ഥലം പാകിസ്താനാണ്, നിന്റെ ചാനല്‍ ചര്‍ച്ച കണ്ടു, നീയൊക്കെ ഈ രാജ്യത്ത് ജനിച്ചല്ലോ തുടങ്ങിയ സന്ദേശങ്ങളാണ് എംപിയുടെ ഫോണിലേയ്ക്ക് വന്നിരിക്കുന്നത്. രഞ്ജിത്ത് ത്രിപുര എന്നയാളാണ് സന്ദേശം അയച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.