മംഗലപുരം: തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിൽ ഖോഖോ ദേശീയ താരത്തിനായി നാട്ടുകാരുടേയും രാഷ്ട്രീയപ്രവർത്തകരുടേയും നേതൃത്വത്തിൽ സ്നേഹവീട് ഒരുങ്ങുന്നു. ആലപ്പുറംകുന്നിലാണ് ഖോഖോ ദേശീയതാരം അഖിലയ്ക്ക് വീടൊരുങ്ങുന്നത്.
സിപിഎം മംഗലപുരം ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ തറക്കല്ലിടൽ ചടങ്ങ് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിച്ചു. സിപിഎം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയും സന്നിഹിതനായിരുന്നു.
ജില്ലാപ്പഞ്ചായത്തംഗം എം ജലീൽ, ഏരിയാ കമ്മിറ്റി അംഗങ്ങളായ വേങ്ങോട് മധു, സായികുമാർ, സുനിൽ, പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, സലാം, ഷീല, ശശികുമാർ, അവീഷ് ഉണ്ണികൃഷ്ണൻ എന്നിവരാണ് ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവർ.