മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത നടനാണ് മമ്മൂട്ടി. തന്റെ അഭിനയജീവിതത്തില്‍ അന്പതുവര്ഷം പൂര്‍ത്തിയാക്കുകയാണ് താരം. ഈ അവസരത്തില്‍ മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ആദരിച്ചിരിക്കുകയാണ് സംസ്ഥാന ബിജെപി ഘടകം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ‘അഭിനയജീവിതത്തില്‍ അന്പതുവര്ഷം പൂര്‍ത്തിയാക്കുന്ന മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ആദരിച്ചു’. സുരേന്ദ്രന് ചിത്രം പങ്കുവച്ച് ഫേസ്ബുക്കില്‍ കുറിച്ചു.
വീട്ടിലെത്തിയ ബിജെപി നേതാക്കള്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. രാഷ്ട്രീയ-സാംസ്കാരിക രംഗത്തുള്ളവര്‍ ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കോവിഡ് സമയത്ത് പണം ചെലവാക്കി ഒരു ആഘോഷം തനിക്കുവേണ്ട എന്ന മാതൃകാ നിലപാടാണ് മമ്മൂട്ടി സ്വീകരിച്ചത്.
തന്റെ പേരിലുള്ള ആഘോഷം കോവിഡ് കാലത്ത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും അദ്ദേഹം അപേക്ഷിച്ചിരുന്നു. മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവര്‍ണജൂബിലി ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താരത്തിന്റെ ഇടപെടല്‍.