സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും കനത്ത മഴ തുടരും. ബംഗാള്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചതാണ് കേരളത്തില്‍ പരക്കെ മഴക്ക് കാരണമായത്.
വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും അടുത്ത രണ്ട് ദിവസങ്ങളിലായി 20 സെന്റി മീറ്റര്‍ വരെ കനത്ത മഴക്കുളള സാധ്യതയുണ്ട്. ന്യൂന മര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാം. കടലില്‍ പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.