മേപ്പയ്യൂര്‍: കോഴിക്കോട് അരിക്കുളം ഗ്രാമപഞ്ചായത്തിലെ കാരയാട് കാളിയത്ത്മുക്കില്‍ പുരാവസ്തുക്കളും കല്ലറകളും കണ്ടെത്തി. വീടിനു വേണ്ടി കല്ലുവെട്ടുമ്പോഴാണ് ഇവ കണ്ടെത്തിയത്. ചെട്ട്യാംകണ്ടി ഷനിലിന്റെ ഉമ്മിണിയത്ത് മീത്തല്‍ എന്ന സ്ഥലത്താണ് സംഭവം.
പ്രാചീനകാലത്തെ ഭരണികളും നന്നങ്ങാടികളും കല്ലറകളുമാണ് സ്ഥലത്തു നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ രണ്ട് ഗുഹകളും കണ്ടെത്തി. റവന്യു അധികൃതരും മേപ്പയ്യൂര്‍ പൊലീസും സ്ഥലത്തെത്തി. പുരാവസ്തു ഗവേണഷ വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തും.
കൂടുതല്‍ പരിശോധനയ്ക്ക് ശേഷമെ ഇവയുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ സാധിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു. ഗുഹ കണ്ടെത്തി എന്ന വാര്‍ത്ത പരന്നതോടെ നിരവധി പേരാണ് ഇവിടേയ്ക്ക് ഒഴുകി എത്തുന്നത്.