കൊല്ലം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കി യുവതി. സംഘത്തിലെ അംഗങ്ങള്‍ പോലീസിന്റെ പിടിയിലായി. സൗഹൃദത്തിലായിരുന്ന യുവാവിനോടാണ് യുവതി പ്രണയാഭ്യര്‍ത്ഥന നടത്തിയത്. ഇത് നിരസിച്ചതാണ് വിരോധത്തിന് കാരണമായത്.
വര്‍ക്കല ഇടവ സ്വദേശികളായ സരസ്വതി മന്ദിരത്തില്‍ അരുണ്‍ (27), കുന്നത്തുവിള വീട്ടില്‍ മുകേഷ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് മാസമായി വര്‍ക്കലയിലും പരിസരപ്രദേശത്തുമായി ഒളിവില്‍ കഴിഞ്ഞുവന്ന ഇവരെ പോലീസ് പിടികൂടുകയായിരുന്നു. ക്വട്ടേഷന്‍ നല്കിയ ലിന്‍സി ലോറന്‍സും (30), മറ്റ് നാല് പ്രതികളും നേരത്തേ പിടിയിലായിരുന്നു.