ഓച്ചിറ (കൊല്ലം): സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി നിരന്തരം പീഡിപ്പിച്ചു എന്നാരോപിച്ച് ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്കി. പൂനെയില്‍ താമസമാക്കിയ ക്ലാപ്പന ആലുംപീടിക സ്വദേശിനിയായ യുവതിയാണ് പോലീസിനെ സമീപിച്ചത്.
തിരുവല്ല നിരണം സ്വദേശിയാണ് ഇവരുടെ ഭര്‍ത്താവ്. ഒരു കിലോ ഗ്രാം സ്വര്‍ണാഭരണം ഉള്‍പ്പെടെ വന്‍തുക മൂല്യമുള്ള സ്ത്രീധനം നല്‍കിയായിരുന്നു വിവാഹം.
2018 ലാണ് ഇരുവരുടേയും വിവാഹം. ആര്‍ഭാടപൂര്‍വ്വമായിരുന്നു വിവാഹം നടത്തിയത്. അതേസമയം, കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടരുകയായിരുന്നു. പരാതി കിട്ടിയ ഉടനെ പോലീസ് കേസെടുത്തു