തൃശ്ശൂര്‍: കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ട ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ ഭക്തജനങ്ങളെ കയറ്റാന്‍ തീരുമാനം. പ്രതിദിനം 1500 പേര്‍ക്കാണ് ദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിങ് വഴി 1200 പേര്‍ക്കും ദേവസ്വം ജീവനക്കാരും പെന്‍ഷന്‍കാരുമായ 150 പേര്‍ക്കും ഗുരുവായൂര്‍ നഗരസഭ നിവാസികളായ 150 പേര്‍ക്കുമാണ് അനുമതി നല്‍കുകയെന്ന് അധികൃതര്‍ അറിയിച്ചു.
ഇതുവരെ പ്രതിദിനം 900 പേര്‍ക്കായിരുന്നു അനുമതിയുണ്ടായിരുന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.