കൊല്ലം: പ്രമുഖ നാടന്‍ പാട്ടുകലാകാരനും കര്‍ട്ടൂണിസ്റ്റുമായ മനക്കര മനയില്‍ പിഎസ് ബാനര്‍ജി അന്തരിച്ചു. നാല്‍പ്പത്തിയൊന്ന് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കോവിഡ് മുക്തനായതിന് ശേഷം അനന്തര രോഗത്തിന് ചികിത്സയിലായിരുന്നു.
മലയാളികള്‍ക്ക് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ നല്ല പാട്ടുകള്‍ സമ്മാനിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. ബാനര്‍ജി പാടിയ താരക പെണ്ണാളേ എന്ന നാടന്‍ പാട്ട് ഏറെ ജനപ്രീതി നേടിയിരുന്നു. ഈ പാട്ടിലൂടെയാണ് ബാനര്‍ജി ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
ഇതിനുശേഷം നിരവധി ശ്രദ്ധേയമായ നാടന്‍ പാട്ടുകള്‍ അദ്ദേഹം പാടി. ലളിത കലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ചിത്രകാരന്, ഗ്രാഫിറ് ഡിസൈനര്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു ബാനര്‍ജി. ടെക്നോപാര്‍ക്കിലെ ഐ ടി സംരംഭത്തില്‍ ഗ്രാഫിക് ഡിസൈനറായിരുന്നു.