ജിദ്ദ: മക്കയില്‍ ഹജ്ജിനെത്തിയ തൃശൂര്‍ സ്വദേശിനി മരിച്ചു. പുന്നയൂര്‍ മൂക്കഞ്ചേരി സുഹറ (55)യാണ് മരിച്ചത്. ഭര്‍ത്താവ് അബ്ദുല്‍ റഹ്മാനോടൊപ്പമാണ് ഇവര്‍ ഹജ് നിര്‍വഹിക്കാനെത്തിയത്. ഉംറ നിര്വഹിക്കുന്നത്തിനിടെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹറയെ മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്.
മക്കള്‍: ഫാത്തിമ, റജീന, നസീറ. മരുമക്കള്‍: നൗഷാദ് (റാസല്‍ഖൈമ), അബൂബക്കര്‍ (റാസല്‍ഖൈമ), ശഹീം. ഇതോടെ ഈ വര്‍ഷം കേരളത്തില്‍നിന്ന് ഹജ് നിര്‍വഹിക്കാനെത്തി മരിച്ച തീര്‍ഥാടകരുടെ എണ്ണം നാലായി.