അനന്യ കുമാരി അലക്സിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്സ്പേഴ്സണുമായ രഞ്ജു രഞ്ജിമാറിന്റെ വീട്ടില്‍ ആഘോഷം നടക്കുന്നുവെന്ന പ്രചരണത്തില്‍ മറുപടിയുമായി രഞ്ജു രംഗത്ത്. അനന്യ മരിച്ച് ദിവസങ്ങള്‍ക്കകം തന്നെ രഞ്ജു തന്റെ വീട്ടില്‍ സുഹൃത്തുക്കളെ വിളിച്ച് ആഘോഷം നടത്തി എന്ന രീതിയിലാണ് വാര്‍ത്ത നിറയുന്നത്. വ്യാപകമായി പ്രചരണം നടക്കുന്ന വേളയിലാണ് രഞ്ജുവിന്റെ പ്രതികരണം.
രഞ്ജുവിന്റെ വാക്കുകള്‍;
‘ഇതിന് മറുപടി പറയണൊ വേണ്ടയൊ എന്ന് ആലോചിച്ചു, പക്ഷേ ഉത്തരം കൊടുക്കണം എന്നു തോന്നി,, അമ്മയെ വിറ്റും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റും എന്നു കേട്ടിട്ടുണ്ട്. നിനക്കൊന്നും മനസ്സാക്ഷി ഇല്ലെ. നിന്റെയൊക്കെ വീട്ടിലാണ് ഈ ദുരിധം സംഭവിച്ചതെങ്കില്‍, ആരൊക്കെ കേറി ഇറങ്ങുന്നു എന്നു നോക്കിയിരിക്കുമൊ. ഇതില്‍ അപലോഡ് ചെയ്തിരിക്കുന്ന എന്റെ ഫോട്ടോകളുടെ തീയതി നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയും.
‘എന്നെ ആശ്വസിപ്പിക്കാനും, എന്റെ ദു:ഖത്തില്‍ പങ്കുചേരാനും 30ന് എന്റെ വീട്ടില്‍ വന്ന എന്റെ സുഹൃത്തുക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോലും എനിക്കു കഴിഞ്ഞില്ല. അവര്‍ തന്നെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു എന്റെ വീടിന്റ ഉമ്മറത്ത് ഇരുന്ന് കഴിച്ചു എന്നെ നിര്‍ബന്ധിച്ചു കഴിപ്പിച്ചു. ഈ വിഡിയോ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അതിനെ പോലും കച്ചവടമാക്കാന്‍ തരംതാണ തലക്കെട്ടുകളോടു കൂടി നിങ്ങള്‍ ജീേെ ചെയ്തപ്പോള്‍ നിങ്ങള്‍ക്കുണ്ടായ ആശ്വാസം ഊഹിക്കാന്‍ കഴിയുന്നുണ്ട്. നിങ്ങളോടൊന്നും തര്‍ക്കിക്കാനൊ, വാദിക്കാനൊ ഞാനില്ല, എന്നെ എനിക്കറിയാം, എന്നെ മനസ്സിലാക്കിയവര്‍ക്കറിയാം, നിങ്ങള്‍ എറിയുന്ന ഓരോ കല്ലുകളും നാളെ നിങ്ങള്‍ക്കുനേരെ വരാതിരിക്കട്ടെ’