കാസര്‍കോട്: കാസര്‍കോട് ജില്ലാ വോളിബോള്‍ താരമായ നിഖില്‍ നട്ടെല്ലിന് ബാധിച്ച ക്യാന്‍സറിനെ തുടര്‍ന്ന് സുമനസുകളുടെ സഹായം തേടുന്നു. കാസര്‍കോട് ഗവ കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയും കരിന്തളം പെരിയങ്ങാനം പുല്ലുമലയിലെ ബാലകൃഷ്ണന് ഉഷ ദമ്പതികളുടെ മകനുമായ നിഖിലാണ് സുമനസുകളുടെ സഹായം തേടുന്നത്.
കഴിഞ്ഞ ഒരുമാസമായി തിരുവന്തപുരത്തു ചികിത്സയിലാണ് നിഖില്‍. വോളിബോളില്‍ കാസര്‍കോഡ് ജില്ലാ ടീമിലെ ഇടിമുഴക്കം തീര്‍ക്കുന്ന കളിക്കാരനാണ് നിഖില്‍.
ഒരു മാസം മുമ്പ് നടുവിന് അനുഭവപ്പെട്ട ചെറിയ വേദനയാണ് നിഖിലിനെ തളര്‍ത്തിയത്. വ്യായാമത്തിലൂടെ പരിഹരിക്കാനായിരുന്നു ആദ്യശ്രമം. എന്നാല്‍ നിര്‍ദ്ധന കുടുംബത്തിന്റെ പ്രതീക്ഷയായ നിഖിലിനെ രക്ഷിതാക്കള്‍ കാഞ്ഞങ്ങാട്ടെ എല്ലുരോഗ വിദഗ്ദ്ധരെ കാണിച്ചു ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മംഗലാപുരത്തു കൊണ്ടുപോയി സ്കാനിങ് ഉള്‍പ്പെടെയുള്ള പരിശോധന നടത്തിയപ്പോഴാണ് നിഖിലിന് നട്ടെല്ലിന് ബാധിച്ച രോഗം ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്.
അപ്പോഴേക്കും കൂലിപ്പണിക്കാരായ നിഖിലിന്റെ രക്ഷിതാക്കള്‍ മകന് ചികിത്സ നല്കാന് ഉള്ളതെല്ലാം വിറ്റു പെറുക്കിയിരുന്നു. ഒരു നാടിന്റെ മുഴുവന്‍ തേങ്ങലായി മാറിയ നിഖിലിന്റെ തുടര്‍ചികിത്സകള്‍ക്കായി നല്ലൊരു തുകതന്നെ വേണ്ടിവരും. കൂലിപ്പണിക്കാരായ അച്ഛന് ബാലകൃഷ്ണനും ‘അമ്മ ഉഷയ്ക്കും ഇത് താങ്ങാന്‍ കഴിയില്ല. നിഖിലിനെ സഹായിക്കാന്‍ മനസുള്ളവര്‍ക്കു ഈ അഡ്രസില്‍ പണമയക്കാം.
Nikhil T. V .A/C.
NO:206401111000585 IFCS Code VIJB 0002064 vijaya bank kalichamaram. Phone number 9747808780