ബംഗളൂരു: കലിതുള്ളി പെയ്ത മഴയില്‍ കേരളത്തിന് കോടികളുടെ നാശമാണ് സംഭവിച്ചിരിക്കുന്നത്. പ്രളയ ബാധിതര്‍ക്ക് സംഭാവനയും ആശ്വാസ വാക്കുകളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് താരങ്ങളും വ്യവസായ പ്രമുഖരും എത്തുന്നത്. അതിലുപരി കുഞ്ഞു കുട്ടികളുടെ ശേഖരണവും അവര്‍ പ്രളയബാധിതര്‍ക്കായി നീക്കി വെയ്ക്കുന്ന കാഴ്ചയാണ് കേരളത്തില്‍ ഖണ്ടു വരുന്നത്.
മലയാളത്തിലെയും തമിഴിലെയും താരനിരകള്‍ കൈയ്യഴിഞ്ഞുള്ള സഹായവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ തെലുങ്കു താരം അല്ലു അര്‍ജുനും സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ്. 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യുമെന്ന് താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കേരളത്തിലെ ജനങ്ങള്‍ എനിക്ക് നല്കിയ പകരം വയ്ക്കാനാവാത്ത സ്നേഹം കൊണ്ട് എന്റെ മനസില്‍ അവര്‍ക്ക് പ്രത്യേക സ്ഥാനമാണുളളത്. ഇപ്പോള്‍ ഉണ്ടായ നഷ്ടം വളരെ വലുതാണ്. കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തഞ്ച് ലക്ഷം രൂപ സഹായം വാഗ്ദ്ധാനം ചെയ്യുന്നു. എന്റെ പ്രാര്‍ത്ഥനകള്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമുണ്ടാവും”-അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.