തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന് മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ രാവിലെ പത്തിന് ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും.
ഇ പിയെ ഉള്‍പ്പെടുത്തി സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കാനുള്ള സിപിഎം നിര്‍ദേശത്തിന് എല്‍ഡിഎഫ് സംസ്ഥാനകമ്മിറ്റി യോഗം അംഗീകാരം നല്‍കിയതായി കണ്‍വീനര്‍ എ വിജയരാഘവന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.