പത്തനംതിട്ട: പത്തനംതിട്ടയില്‍ നിന്നും വീണ്ടും സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി. മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെയാണ് കാണാതായിട്ടുള്ളത്.
പുന്നലത്ത് പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുട്ടിയെയും കോന്നി സ്വദേശിനിയായ കുട്ടിയെയുമാണ് കാണാതായത്. ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍, ഇവര്‍ സ്കൂളില്‍ എത്തിയിരുന്നില്ല.
വൈകിട്ട് പതിവ് സമയം കഴിഞ്ഞിട്ടും ഇവര്‍ വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ജി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
കുട്ടികള്‍ എവിടെയെങ്കിലും ഒളിച്ചിരിക്കുകയാകാമെന്നാണ് ബന്ധുക്കളുടെ സംശയം. പോലീസ് ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് സന്ദേശം കൈമാറിയിട്ടുണ്ട്. പുന്നലത്ത് പടിയിലുള്ള കുട്ടി മുത്തശിക്കും സഹോദരിക്കുമൊപ്പമാണ് കഴിയുന്നത്. കുട്ടിയുടെ മാതാവ് വിദേശത്താണെന്ന് പോലീസ് പറഞ്ഞു.
കോന്നിയില്‍ മൂന്നു വര്‍ഷം മുന്‍പ് മൂന്നു പെണ്‍കുട്ടികളെ ദുരൂഹസാഹര്യത്തില്‍ കാണാതായിരുന്നു. പിന്നീട് മൂന്നു പേരെയും ഒറ്റപ്പാലത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.