കണ്ണൂര്‍: ബസ്സ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. മാക്കുട്ടം ചുരം പാതയിലാണ് അപകടം. കര്‍ണാടക സ്വദേശി സ്വാമി ആണ് മരിച്ചത്. അപകടം സംഭവിച്ചയുടനെ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇരുപതോളം യാത്രക്കാരുമായി ബാംഗ്ലൂരില്‍ നിന്ന് വന്ന വോള്‍വോ ബസ്സ് ആണ് അപകടത്തില്‍ പെട്ടത്. മാക്കുട്ടം ചുരം പാതയില്‍ നിന്നും നിയന്ത്രണം വിട്ട ബസ് മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും വിരജ്പെട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡ്രൈവര്‍ മരിച്ചു. കേരള കര്‍ണാടക ഫയര്‍ഫോഴ്സ് സയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.