കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ മത്സര ഓട്ടത്തിനിടെ ബസ് അപകടത്തില്‍പ്പെട്ടു. ഇരിട്ടിയില്‍ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ആരുടെയും പരിക്ക് ഗുരുതരമല്ല. സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ രണ്ട് ബസുകള്‍ മത്സര ഓട്ടം നടത്തുകയായിരുന്നു. സംഭവത്തില്‍ ബസുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.