തിരുവനനന്തപുരം: കേരളത്തിലെ ബാറുകളില്‍ ഇന്ന് മുതല്‍ മദ്യവില്‍പ്പന പുനരാരംഭിക്കും. ബാറുടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ബാറുകളില്‍ മദ്യവില്‍പ്പന പുനരാരംഭിക്കാന്‍ തീരുമാനമായത്. വെയര്‍ഹൗസ് നികുതി 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബിവറേജസിന് മുന്നിലെ നീണ്ട നിരയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാറുകളിലെ മദ്യവില്‍പ്പന പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചത്.
വെയര്‍ഹൗസ് നികുതി 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമാക്കി കുറച്ചാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാറുകള്‍ വഴി മദ്യം പാര്‍സലായി നല്‍കുന്നത് പുനരാരംഭിക്കാന്‍ ബാറുടമകള്‍ തീരുമാനിക്കുകയായിരുന്നു.