തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരുമാസത്തെ ശമ്പളം സംഭാവന നല്കി ഒ രാജഗോപാല്‍ എംഎല്‍എ. ഒരു മാസത്തെ ശമ്പളമായ 50,000 രൂപ സംഭാവന ചെയ്തു. പ്രളയ ദുരന്തം നേരിടാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പരിപൂര്‍ണ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്തെ മഴക്കെടുതി നേരിടാന്‍ തന്റെ ഒരു മാസത്തെ ശമ്പളം സഹായമായി നല്‍കിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം അഭിമുഖീകരിക്കുന്ന പ്രളയക്കെടുതി നേരിടാനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കാണ് ചെന്നിത്തല സംഭാവന നല്‍കിയത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഒരു ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. കൂടാതെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയിരുന്നു.
കലാസാംസ്കാരിക വ്യവസായ പ്രമുഖരും ദുരിതാശ്വാസ നിധിയിലേയ് സഹായം നല്‍കിയിട്ടുണ്ട്.