പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാനോളം പുകഴ്ത്തി ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റും മുന്‍ കാലിക്കറ്റ് വി സിയുമായ എം അബ്ദുല്‍സലാം. ലോകത്തെവിടെ പോയാലും മോഡിയുടെ നാട്ടില്‍ നിന്നാണ് വരുന്നതെന്ന് പറയുന്നതില്‍ അഭിമാനമാണ് ഉണ്ടാകുന്നതെന്ന് അബ്ദുല്‍ സലാം പറഞ്ഞു.
മോഡിക്ക് വേണ്ടി എന്നും പ്രാര്‍ഥിക്കാറുണ്ടെന്ന് അബ്ദുല്‍സലാം. കൂട്ടിച്ചേര്‍ത്തു. മോഡിയെ നഷ്ട്ടപെട്ടാല്‍ പിതാവിനെ നഷ്ടപ്പെട്ടത് പോലെയാകുമെന്നും അബ്ദുല്‍സലാം പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ചയുടെ ഭാഗമായി ഒരു പരിപാടിക്കിടെ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രി നേരേന്ദ്ര മോഡിയുടെ ബുദ്ധി, സമര്‍പ്പണം, കാഴ്ച്ചപ്പാട് ഇവയെല്ലാം നമുക്ക് എല്ലാ കാലത്തും ഉണ്ടാകണമെന്ന് പ്രാര്ഥിക്കാറുണ്ട്. നല്ല നേതൃത്വം, പ്രവര്‍ത്തന നൈപുണ്യം, രാഷ്ട്രീയ തന്ത്രം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഗുണങ്ങളാണെന്നും അബ്ദുല്‍സലാം പറഞ്ഞു.
ലോകത്തെ വിറപ്പിക്കുന്ന ചൈനയും അമേരിക്കയും ഇന്ത്യയെ തൊടാത്തത് മോഡിയെ കാണുമ്പോള്‍ മുട്ട് വിറക്കുന്നതിനാലാണെന്നും അബ്ദുള്‍ സലാം പറഞ്ഞു. കേരളത്തില്‍ ന്യുനപക്ഷങ്ങളുടെ പിന്തുണ ഉണ്ടെങ്കിലേ ഭരണം പിടിക്കാന്‍ സാധിക്കുവെന്ന് അബ്ദുല്‍സലാം ചൂണ്ടിക്കാട്ടി.
അതുകൊണ്ട് തന്നെ ന്യൂനപക്ഷ മോര്‍ച്ചയുടെ പ്രസക്തി വലുതാണ്. ന്യൂനപക്ഷങ്ങളെ ചേര്‍ത്ത് പിടിക്കണമെന്നും അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ഉത്കണ്ഠയും ഭയവും മനസിലാക്കി മുന്നോട്ടുപോകേണ്ടതുണ്ടെന്നും അബ്ദുല്‍സലാം കൂട്ടിച്ചേര്‍ത്തു