പറവൂര്‍: ഭക്ഷണം ലഭിക്കാതെ വഴിയരികില്‍ കിടന്ന രാധാകൃഷ്ണനെ നഗരസഭാധികൃതരുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഏകദേശം 75 വയസ്സു പ്രായമുള്ള ഇയാള്‍ ആശുപത്രിയുടെ എതിര്‍വശത്താണു ഭക്ഷണം പോലും ഇല്ലാതെ കിടന്നിരുന്നത്.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അനു വട്ടത്തറയും ഹെല്പ് ഫോര്‍ ഹെല്പ്ലെസ് സെക്രട്ടറി ജോസഫ് പടയാട്ടിയും പിപിഇ കിറ്റ് ധരിച്ച് ഇദ്ദേഹത്തെ കുളിപ്പിക്കുകയും മുടി വെട്ടുകയും ചെയ്യുകയായിരുന്നു.
നഗരസഭാധ്യക്ഷ വിഎ പ്രഭാവതി, ഉപാധ്യക്ഷന്‍ എം.ജെ.രാജു, സ്ഥിരം സമിതി അധ്യക്ഷരായ ബീന ശശിധരന്, ശ്യാമള ഗോവിന്ദന്, വാര്‍ഡ് കൗണ്‍സിലര്‍ ഇ.ജി.ശശി, കൗണ്‍സിലര്‍ ജലജ രവീന്ദ്രന് എന്നിവരും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നന്മ നിറഞ്ഞ പ്രവര്‍ത്തിക്കാണ് ഇന്ന് കൈയ്യടിക്കുന്നത്.