കൊച്ചി: കൊച്ചിയില്‍ യുവാവിനെ കമ്പി വടി കൊണ്ട് അടിച്ചു കൊന്ന കേസില്‍ ഒരു പോലീസുകാരന് ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍. ഇടപ്പള്ളി നോര്‍ത്ത് സ്വദേശി സ്വദേശി ഓട്ടോ ഡ്രൈവര്‍ കണ്ണന് എന്നു വിളിക്കുന്ന കൃഷ്ണകുമാറാണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചയോടെയാണ് കൃഷ്ണകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ നെട്ടൂര്‍ സ്വദേശി ഓലിപ്പറമ്പ് ഒ.എച്ച്. അന്‍സാല്‍(38), മുപ്പത്തടം സ്വദേശികളായ തോപ്പില്‍ ഒ.എച്ച്. അന്‍സാല്‍(25), തോപ്പില്‍ ടി.എന്‍. ഉബൈദ്, എടപ്പള്ളി നോര്‍ത്ത് സ്വദേശി ബ്ലായിപ്പറമ്പ് ഫൈസല്‍(40), എറണാകുളം എആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് അമൃത ആശുപത്രിക്കു സമീപം വൈമേലില്‍ ബിജോയ് ജോസഫ്(35) എന്നിവരാണ് അറസ്റ്റിലായത്.
പീലിയാടുള്ള പുഴക്കരയില്‍ പോലീസുകാരന് ഉള്‍പ്പെടെയുള്ള സംഘം മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. സാമ്പത്തിക വിഷയത്തിന്റെ പേരിലാണു കലഹമുണ്ടായത്.
പുഴക്കരയില്‍നിന്നും ബഹളവും കരച്ചിലും കേട്ട പ്രദേശവാസികളാണു വിവരം പോലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഇരുമ്പു വടി പോലീസ് സംഭവ സ്ഥലത്തു നിന്നു കണ്ടെടുത്തി.
കസ്റ്റഡിയിലായ പോലീസുകാരന് ബിജോയ്ക്കെതിരെ നേരത്തെ പോലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയത് ഉള്‍പ്പെടെ പല സംഭവങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.