അപൂര്‍വ്വരോഗത്തിന്റെ പിടിയിലകപ്പെട്ട മാട്ടൂല്‍ സ്വദേശിയായ ഒന്നര വയസ്സുകാരന് മുഹമ്മദിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് മലയാള സിനിമ ലോകം. മുഹമ്മദിന് 18 കോടിയോളം രൂപ വിലയുള്ള മരുന്നാണ് വേണ്ടത്. ദുല്‍ഖര്‍ സല്മാന്, സണ്ണി വെയിന്‍ തുടങ്ങി താരങ്ങള്‍ മുഹമ്മദിന് വേണ്ടി സമൂഹമാധ്യമത്തിലൂടെ സഹായ അഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ്.
സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന ജനിതകവൈകല്യ രോഗമാണ് മുഹമ്മദിനെ ബാധിച്ചിരിക്കുന്നത്. ഈ രോഗത്തെ തുടര്‍ന്ന് ശരീരം പൂര്‍ണ്ണമായും തളര്‍ന്ന് പോവുകയാണ് ഉണ്ടാവുക. എന്നാല്‍ അത് തടയണമെങ്കില്‍ 18 കോടി രൂപ വിലയുള്ള മരുന്നാണ് വേണ്ടത്.
ഇത്രയും വലിയ തുക കുടുംബത്തിന് മുഹമ്മദിന്റെ കുടുംബത്തിന് കണ്ടെത്താനാവില്ല. ഇതേ തുടര്‍ന്നാണ് മുഹമ്മദിനെ സഹായിക്കാനുള്ള അഭ്യര്‍ത്ഥനയുമായി താരങ്ങള്‍ രംഗത്തെത്തിയത്. മുഹഹമ്മദിന്റെ ചേച്ചി അഫ്രക്കും ഇതേ രോഗമാണ് ബാധിച്ചിരിക്കുന്നത്.
അതിനാല്‍ ശരീരം തളര്‍ന്ന് അഫ്ര ഇപ്പോള്‍ വീല്‍ചെയറിലാണ്. അന്ന് മാതാപിതാക്കള്‍ക്ക് ഈ മരുന്ന് നല്കാന് സാധിച്ചില്ല. തന്റെ അവസ്ഥ സ്വന്തം അനിയന് വരാതിരിക്കാനാണ് അഫ്രയും കുടുംബവും സഹായം അഭ്യര്‍ത്ഥിക്കുന്നത്. നിലവില്‍ 14 കോടി ഇതിനോടകം നന്മയുള്ള മനുഷ്യര്‍ നല്കി കഴിഞ്ഞു. ഇനി വേണ്ടത് നാല് കോടിയാണ്. അതിന് താരങ്ങള്‍ കൂടി മുന്നിട്ടിറങ്ങിയതിനാല്‍ സാധിക്കുമെന്നാണ് കരുതുന്നത്.
മുഹമ്മദിനെ നിങ്ങള്‍ക്കും സഹായിക്കാം:
മറിയുമ്മ പി.സി., കേരള ഗ്രാമീണ്‍ ബാങ്ക്, മാട്ടൂല്‍ ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍: 40421100007872, ഐ.എഫ്.എസ്.കോഡ്: KLGB0040421. ബ്രാഞ്ച് കോഡ് -40421, ഇ-മെയില്‍- kgb421@keralabank.com, ഗൂഗിള്‍ പേ: 8921223421.
സഹായ കമ്മിറ്റി ചെയര്‍പേഴ്സണ്‍: ഫരിഷ ആബിദ് (മാട്ടൂല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്): 6282131978. കണ്‍വീനര്‍: ടി.പി. അബ്ബാസ്: 8281462881.